വാർത്ത തെറ്റ്; ബി.ഡി.ജെ.എസ് എൻ.ഡി.എക്കൊപ്പം തുടരും -തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ഡി.ജെ.എസ് എൻ.ഡി.എക്കൊപ്പം തുടരുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയ വാർത്ത അടിസ്ഥാനരഹിതമാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. അഭിപ്രായങ്ങൾ ഉയർന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്. എൻ.ഡി.എയുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ല.

കേരളത്തിൽ എൻ.ഡി.എ ഒന്നുമല്ലാത്ത സമയത്ത് അവർക്കൊപ്പം കൂടിയതാണ് ബി.ഡി.ജെ.എസ് എന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അന്ന് അവർക്ക് ആറു ശതമാനമായിരുന്നു വോട്ടുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വർധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായി.

കേരളത്തിൽ നിന്ന് എൻ.ഡി.എക്ക് എം.പിയുണ്ടായി. പാർലമെന്റിലേക്ക് മത്സരിച്ച രണ്ട് എൻ.ഡി.എ സ്ഥാനാർഥികൾ നിസ്സാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഈ തരത്തിൽ വളർന്ന എൻ.ഡി.എക്കൊപ്പം ബി.ഡി.ജെ.എസുമുണ്ടാകും.

യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 10,15 വർഷങ്ങൾക്കു മുമ്പ് എൻ.ഡി.എക്ക് ഇതുപോലെ വോട്ട്ശതമാനം വള​രെ കുറവായിരുന്നു. അവിടെ നിന്നാണ് വളർന്ന് ഇവിടെ വരെയെത്തിയതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

Tags:    
News Summary - BDJS will continue with NDA Says Thushar Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.