ബത്തേരി ബൈപാസ്: യു.ഡി.എഫ് ആരോപണം വിഭ്രാന്തി മൂലമെന്ന് ഭരണസമിതി

സുൽത്താൻ ബത്തേരി: നഗരത്തിലെ ബൈപാസ്​ നിർമാണത്തിൽ യു.ഡി.എഫി​​െൻറ അഴിമതി ആരോപണം വിഭ്രാന്തിമൂലമെന്ന് ഭരണസമിതി അംഗങ്ങൾ പ്രസ്​താവനയിൽ അറിയിച്ചു. 

1980ലാണ് ബൈപാസ്​ നിർമാണം തുടങ്ങിയത്. തുടർന്ന്​ യു.ഡി.എഫ് ഭരണത്തിൽ നിർമാണം പൂർത്തീകരിക്കാനായില്ല. സ്​ഥലമെടുപ്പിലെ തർക്കങ്ങളും കോടതി കേസുകളും പ്രശ്നം രൂക്ഷമാക്കി. ഈ ഭരണസമിതി അധികാരത്തിൽ വന്നതോടെ സ്​ഥലമുടമകളുമായി ചർച്ച നടത്തി തർക്കം പരിഹരിച്ച് നിർമാണം തുടങ്ങുകയായിരുന്നു.

യു.ഡി.എഫ് ഭരണകാലത്ത് 850 മീറ്ററാണ് നിർമിച്ചിരുന്നത്. ഗ്രാമീണ റോഡി​​െൻറ നിലവാരംപോലും അതിനുണ്ടായിരുന്നില്ല. അതിനാൽ പൊളിച്ചുനീക്കിയതിനു ശേഷമാണ് പുതിയ റോഡ് നിർമിച്ചത്. കൽപറ്റയിലെ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്. റോഡിന് ഗുണ നിലവാരമില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നത്​ വികസനം കണ്ട് മഞ്ഞളിച്ച അവസ്​ഥയിലായതുകൊണ്ടാണ്. 

നഗരസഭ ചെയർമാൻ ടി.എൽ. സാബു, വികസനകാര്യ ചെയർമാൻ സി.കെ. സഹദേവൻ, പി.കെ. സുമതി, ബാബു അബ്​ദുറഹ്​മാൻ, പൗലോസ്​ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Bathery Bypass UDF LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.