കെ.പി. ബാസിതിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു
തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ ക്കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. കൂടുതൽ പണം തട്ടലാണ് ലക്ഷ്യമിട്ടതെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. നിയമനക്കോഴ ഗൂഢാലോചന കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. എ.ഐ.എസ്.എഫ് മലപ്പുറം ജില്ല മുന്‍ സെക്രട്ടറിയാണ് ബാസിത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ബാസിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പണം നല്‍കിയെന്നത് കെട്ടുകഥയാണ്. തന്റെ നിർദേശപ്രകാരമാണ് ഹരിദാസന് ആരോപണം ഉന്നയിച്ചതെന്ന് ബാസിത് വെളിപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ ഓഫിസിനെ സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണം പരാതിയില്‍ എഴുതിയതും താനാണ്. ഹരിദാസനില്‍നിന്ന് കൂടുതല്‍ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍, ഇതിനുപിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം വ്യക്തമല്ല.
വ്യാഴാഴ്ച അപേക്ഷ നല്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. അതിനു മുമ്പ് റയീസിനെ യും ചോദ്യംചെയ്യാനുണ്ട്. അഖില്‍ സജീവിനെ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യാനുമുണ്ട്. ഹരിദാസന്റെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ ആശയക്കുഴപ്പമുണ്ട്. ആള്‍മാറാട്ടത്തിനും വഞ്ചനക്കും അഖില്‍ മാത്യു നല്കിയ പരാതി, അങ്ങനെയൊരു സംഭവം നടക്കാത്തതിനാൽ ഇനി നിലനില്‍ക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.