ബാർകോഴ: വി.എസി​െൻറയും മാണിയുടെയും ഹരജികൾ കോടതി പരിഗണിക്കും

കൊച്ചി: കെ.എം മാണിക്കെതിരെ ബാര്‍ കോഴ കേസില്‍ തുടരന്വോഷണം നടത്താന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണമന്ന വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടി വി.എസ് അച്യുതാന്ദന്‍ സമര്‍പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.

ബാർ കോഴക്കേസിൽ തനിക്കെതിരെ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിട്ടതിനെതിരെ കെ.എം. മാണി നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. മൂന്ന് തവണ തനിക്കെതിരെ അന്വേഷണം നടത്തിയിട്ടും നടപടികൾ അവസാനിപ്പിക്കാനുള്ള റിപ്പോർട്ടാണ് വിജിലൻസ് സമർപ്പിച്ചത്. എന്നിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണിയുടെ ഹരജി.

Tags:    
News Summary - Bar Scam: High Court Consider Plea of VS and Mani - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.