1. കവർച്ച നടന്ന ഫെഡറൽ ബാങ്ക് പോട്ട ശാഖ, 2. കവർച്ച നടത്തിയ ആളുടെ സിസിടിവി ദൃശ്യം
ചാലക്കുടി: ചാലക്കുടി ഫെഡറൽ ബാങ്കിൽ വൻ കവർച്ച. മൂന്നു മിനിറ്റിനുള്ളിൽ 15 ലക്ഷത്തോളം രൂപ അജ്ഞാതൻ തട്ടിയെടുത്തു. ഫെഡറൽ ബാങ്കിന്റെ ചാലക്കുടിയിലെ പോട്ട ബ്രാഞ്ചിലാണ് വെള്ളിയാഴ്ച ഉച്ചക്ക് നാടിനെ നടുക്കിയ കവർച്ച. സ്കൂട്ടറിലെത്തിയ ഹിന്ദി സംസാരിക്കുന്ന ആളാണ് കവർച്ച നടത്തിയത്.
ജീവനക്കാരെ കത്തികാട്ടി ഭയപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം സ്കൂട്ടറിൽ തന്നെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. സി.സി ടി.വിയിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഉച്ചക്ക് 2.20നാണ് മോഷ്ടാവ് എത്തിയത്. ആളെ തിരിച്ചറിയാൻ പ്രയാസകരമായ വിധത്തിൽ ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഈ സമയം ജീവനക്കാർ ബാങ്കിന്റെ പിൻവശത്തെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. വാതിലിനു സമീപം നിന്നിരുന്ന ജീവനക്കാരനെ കറിക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് മോഷ്ടാവ് ബാങ്കിൽ കടന്നത്.
ഭയന്ന ജീവനക്കാർ ചെറുത്തുനിൽപിന് തയാറായില്ല. ‘കാഷ് ചാഹിയേ’ എന്ന് മോഷ്ടാവ് ഹിന്ദിയിൽ പറഞ്ഞിരുന്നു. തുടർന്ന് പണം സൂക്ഷിച്ചിരുന്ന കാബിൻ കസേരയുടെ കാൽ ഉപയോഗിച്ച് തകർത്ത് അകത്ത് പ്രവേശിച്ചു. അന്നത്തെ ആവശ്യത്തിന് കൗണ്ടറിൽ വെച്ചിരുന്ന പണത്തിന്റെ ഒരു ഭാഗം കൈവശമുള്ള ബാഗിലാക്കി.
47 ലക്ഷം ഉണ്ടായിരുന്നതിൽനിന്ന് 15 ലക്ഷം വരുന്ന മൂന്ന് കെട്ടുകളാണ് എടുത്തത്. എല്ലാം മൂന്ന് മിനിറ്റുകൾക്കുള്ളിലാണ് നടന്നത്. തുടർന്ന് മോഷ്ടാവ് പുറത്തുകടന്ന് സ്കൂട്ടറിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. ചാലക്കുടി ഭാഗത്തുനിന്നാണ് ഇയാളെത്തിയത്. തിരിച്ചുപോയതും ഇതേ ദിശയിൽ തന്നെയാണ്. പുറത്തുവന്ന ജീവനക്കാർ വിളിച്ചുപറഞ്ഞപ്പോഴാണ് സമീപത്തെ സ്ഥാപനങ്ങളിലെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.