സർട്ടിഫിക്കറ്റ് ഉൾപ്പെടെ ബാങ്ക് ജപ്തി ചെയ്തു; ജ​പ്തി ചെ​യ്ത വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ ഉ​ട​മ​ക്ക് മ​ട​ക്കി ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ബാ​ങ്ക് ജ​പ്തി ചെ​യ്ത​തോ​ടെ അ​ഭി​മു​ഖം മു​ട​ങ്ങു​മെ​ന്ന ഘ​ട്ട​ത്തി​ൽ ഉ​ദ്യാ​ഗാ​ർ​ഥി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ചു. പാ​ർ​ടൈം സ്വീ​പ്പ​ർ ത​സ്തി​ക​യി​ൽ 27ന് ​ന​ട​ക്കേ​ണ്ട ഇ​ന്റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് കാ​ന​റ ബാ​ങ്ക് കി​ളി​മാ​നൂ​ർ ശാ​ഖ ജ​പ്​​തി ചെ​യ്ത​ത്. വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് ജ​പ്തി ചെ​യ്ത വീ​ടി​നു​ള്ളി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ ജോ​ലി ല​ഭി​ക്കി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ടു​ട​മ ക​മീ​ഷ​നെ അ​റി​യി​ച്ചു. കാ​ന​റ ബാ​ങ്ക് കി​ളി​മാ​നൂ​ർ ശാ​ഖാ മാ​നേ​ജ​ർ പ​രാ​തി പ​രി​ഹ​രി​ച്ച ശേ​ഷം ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജൂ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ചി​ൽ ക​മീ​ഷ​ൻ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

ജ​നു​വ​രി 24 നാ​ണ് ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്ത​ത്. വീ​ട്ടു സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ജ​പ്തി​ചെ​യ്ത വീ​ട്ടി​നു​ള്ളി​ലാ​ണ്. കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ വി​ള​വൂ​ർ​ക്കോ​ണം സ്വ​ദേ​ശി രാ​മ​ദാ​സും സ​ജി​ത​യും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags:    
News Summary - Bank confiscated including certificate; The commission said that the items in the seized house should be returned to the owner.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.