കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് നിരോധനം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കോഴിക്കോട് നടക്കുന്ന പരിപാടിയിലും കറുത്ത മാസ്കിനു വിലക്ക്. കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിർദേശം ലഭിച്ചതായി സംഘാടകർ അറിയിച്ചു.

കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡി.സി.പിയുടെയും ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പന്തീരങ്കാവിൽ യുവമോച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരി​ങ്കൊടി കാണിച്ചിരുന്നു. എരഞ്ഞിപ്പാലം,കാരപ്പറമ്പ് ഭാഗങ്ങളിലും യൂത്ത്കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരി​ങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ ​പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകർ

തവനൂരിൽ മുഖ്യമന്ത്രി പ​ങ്കെടുത്ത ജയിൽ ഉദ്ഘാടന പരിപാടിയിൽ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം അവർക്ക് മഞ്ഞ മാസ്ക് നൽകി. 




Tags:    
News Summary - Ban on black mask at CM's event in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.