Posted On
date_range Updated On
date_range കൂറുമാറ്റം അധികാരത്തോടുള്ള ആർത്തി മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയെന്ന് കപിൽ സിബൽ
ജയ്പൂര്‍: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേർപ്പെടുത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഒരു ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുവെയായിരുന്നു അഭിപ്രായപ്രകടനം. കൂറുമാറുന്നവർക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍റെ ദുരാഗ്രഹവും അധികാരത്തോടുള്ള ആർത്തിയും മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണിത്. ഒരു നിയമത്തിനും ഇത് തടയാനാവില്ല. അടുത്ത അഞ്ച് വർഷത്തേക്ക് ഒദ്യോഗികമായ സ്ഥാനമാനങ്ങളിൽ ലഭിക്കാൻ അർഹതയില്ലാതാവുകയും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപ്പിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും സംഘവും ഉയര്‍ത്തിയ വെല്ലുവിളിളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.