കൊച്ചി: പാലക്കാട് മീനാക്ഷിപുരം കവര്‍ച്ച കേസില്‍ അര്ജുന് ആയങ്കിക്ക് ഹൈകോടതിയുടെ ജാമ്യം. കുറ്റപത്രം നല്കുന്നതില് പൊലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇത്ര ഗൗരവമുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്കാന് കാരണമായത് പ്രോസിക്യൂഷന്റെ വീഴ്ച മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി. അറസ്റ്റിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതിക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞുനിർത്തി സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവനും പണവും കവര്‍ന്ന കേസില്‍ 14ാം പ്രതിയാണ് അര്ജുന് ആയങ്കി. കഴിഞ്ഞ മാര്‍ച്ച് 26നായിരുന്നു സംഭവം. 20 പ്രതികളുള്ള കേസായതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.