കൊച്ചി: ബലാത്സംഗകേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ ജാമ്യഹരജിയിൽ വിധി പറയുന്നത് ഹൈകോടതി ഒക്ടോബർ മുന്നിലേക്ക് മാറ്റി. ബിഷപ്പിന് ജാമ്യം നൽകിയാൻ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണത്തിെൻറ നിർണായക ഘട്ടത്തിൽ ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
സാക്ഷികളെ സ്വാധീനിക്കാൻ ബിഷപ് വസ്തുവകകൾ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് അഞ്ചു കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. 120 പേജിലധികം ഉള്ള മൊഴിയാണ് കന്യാസ്ത്രീ മജിസ്ട്രേറ്റിന് നൽകിയത്. ബിഷപ്പിെൻറ ഭീഷണികൊണ്ടാണ് കന്യാസ്ത്രീ ആദ്യം ഒന്നും പുറത്തുപറയാതിരുന്നതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു.
ലൈംഗിക പീഡനം ആരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതി വ്യാജമാണെന്ന് ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അഭിഭാഷൻ ഹൈകോടതിയിൽ വാദിച്ചു. സഭയിൽ ഉയർന്ന പദവി വഹിച്ചിരുന്നയാളാണ് പരാതിക്കാരി. പദവിയിൽ നിന്നും മാറ്റിയതിെൻറ വൈരാഗ്യമാണ് കേസിെൻറ പിന്നിൽ. നാലു വർഷം മുമ്പ് നടന്നുവെന്ന് പറയുന്ന പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടിെൻറ സാധുതയെന്തെന്നും പ്രതിഭാഗം ആരാഞ്ഞു.
പീഡനം നടന്നുവെന്നാരോപിക്കുന്നതിെൻറ പിറ്റേദിവസം നടന്ന ചടങ്ങിെൻറ വിഡിയോ ദൃശ്യങ്ങളും ബിഷപ്പിെൻറ അഭിഭാഷൻ കോടതിയിൽ ഹാജരാക്കി. കന്യാസ്ത്രീയുടെ സഹോദരിയുടെ മകെൻറ ആദ്യ കുർബാന ചടങ്ങിെൻറ വിഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്. ചടങ്ങിൽ ബിഷപ് ഫ്രാേങ്കായും പെങ്കടുത്തിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബിഷപ് ജാമ്യ ഹരജിയില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.