ചില്ല് മേശ പൊട്ടി കാലിൽവീണ് രക്തംവാർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

കുണ്ടറ (കൊല്ലം): മേശയുടെ ചില്ല് പൊട്ടി കാലിൽ വീണ് രക്തം വാർന്ന് എൽ.കെ.ജി വിദ്യാർഥിക്ക് ദാരുണാന്ത്യം. കുണ്ടറയിലെ സുനീഷ് -റൂബി ദമ്പതികളുടെ മകൻ ഏദൻ സുധീഷാണ് മരിച്ചത്.

അമ്മ കുളിക്കാൻ പുറത്തേക്ക് പോയ സമയത്താണ് സംഭവം. വീട്ടി​ലെ ചില്ലുടേബിളിൽ കയറി വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ചില്ല് പൊട്ടി കാലിൽ മുറിവേൽക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്.

Tags:    
News Summary - Baby dies after glass table broke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.