പ്രതി ബാബുക്കുട്ടൻ

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി വീണ്ടും ആശുപത്രിയിൽ

കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടൻ വീണ്ടും ആശുപത്രിയിൽ. അപസ്മാരമുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ച്, അക്രമം നടന്ന ട്രെയിനിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

കൂടുതൽ തെളിവെടുപ്പിന്​ എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെ വർക്കലയിൽ എത്തിയപ്പോഴാണ് അപസ്മാരമുണ്ടായത്. ഇതോടെ സമീപത്തെ താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണ് ഇയാൾ. ചിറ്റാറിൽനിന്ന് അറസ്​റ്റിലായ പ്രതിക്ക് ആദ്യ ദിവസവും അപസ്മാരമുണ്ടായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴാണ് കസ്​റ്റഡിയിൽ വാങ്ങിയത്.

ആക്രമിക്കാൻ ഉപയോഗിച്ച സ്ക്രൂഡ്രൈവർ വാങ്ങിയ ആലപ്പുഴ മുല്ലക്കലെ കടയിലും മുളന്തുരുത്തിയിലെ സംഭവസ്ഥലത്തും എത്തിച്ച് െതളിവെടുക്കാനിരിക്കെയാണ് ഇയാൾ ആശുപത്രിയിലായത്. സംഭവശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും എത്തിക്കാനുണ്ട്. ആവശ്യമെങ്കിൽ കസ്​റ്റഡി കാലാവധി നീട്ടിലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

ഏപ്രിൽ 28നാണ് മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരൻ (32) ഓടുന്ന ട്രെയിനിൽ ആക്രമണത്തിനും കവര്‍ച്ചക്കും ഇരയായത്. പ്രാണരക്ഷാർഥം യുവതി ട്രെയിനിൽനിന്ന്​ പുറത്തേക്ക് ചാടുകയായിരുന്നു. 

Tags:    
News Summary - babukuttan again hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.