ബാബരി കേസ്: കോടതി വിധി ജുഡീഷ്യൽ കർസേവ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ 32 പ്രതികളെയും വെറുതെ വിട്ടുള്ള വിധി ജുഡീഷ്യൽ കർസേവ ആണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ബാബരി മസ്ജിദ് തകർക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണം ആർ.എസ്.എസ് നേതൃത്വത്തിൽ നടത്തുകയും എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മുൻകൈയെടുത്ത് ലക്ഷത്തോളം വരുന്ന കർസേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകർക്കുകയുമാണ് ചെയ്തത്.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെ കുറിച്ച് ഒരു തരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തൽ രാജ്യത്തോടുള്ള അനീതിയാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തൽസ്ഥാനത്തു ബാബരി പുനർനിർമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയിൽ നീതി നടപ്പിലാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.