ഏറ്റുമാനൂർ: എഴുത്തുകാരിയും അധ്യാപികയുമായ കാരൂർ കിഴക്കേടത്ത് ബി. സരസ്വതി അമ്മ (94) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ മകളാണ്.
കോട്ടയം കാരാപ്പുഴ എൻ.എസ്.എസ് ഹൈസ്കൂളിൽ അധ്യാപന ജീവിതം ആരംഭിച്ച സരസ്വതി അമ്മ പിന്നീട് ചിങ്ങവനം, ചെറുകോൽ തുടങ്ങിയ സ്കൂളുകളിലും അധ്യാപികയായി. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായിരുന്നു.
നിരവധി പുസ്തകങ്ങളുടെ കർത്താവായിരുന്നു. കരിഞ്ഞ പൂക്കൾ, വാസന്തിക്ക് ഒരു രക്ഷാമാർഗം, ഓർമ്മകൾ ചന്ദനഗന്ധം പോലെ, ക്യൂറിയും കൂട്ടരും, അടുക്കള പുസ്തകം തുടങ്ങിയവ പ്രധാന കൃതികളാണ്
ഭർത്താവ്: പരേതനായ എം. ഇ നാരായണക്കുറുപ്പ് (ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് വകുപ്പ്).
മക്കൾ : സിനിമ സംവിധായകനും കാമറാമാനുമായ വേണു, മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ.
മരുമക്കൾ ബീനാ പോൾ (ചലച്ചിത്ര അക്കാദമി മുൻ വൈസ്ചെയർപേഴ്സൺ ), അപർണ രാമചന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.