ഏക സിവിൽ കോഡിൽ തെരുവിലേക്കില്ലെന്ന മുസ്‍ലിം ലീഗിന്റെ നിലപാട് സ്വാഗതാർഹം -ബി. ഗോപാലകൃഷ്ണൻ

തിരൂർ: ഏക സിവിൽ കോഡ് വിഷയത്തിൽ വടംവലി മത്സരമാണ് നടക്കുന്നതെന്നും ഇക്കാര്യത്തിൽ തെരുവിലേക്ക് ഇല്ലെന്ന മുസ്‍ലിം ലീഗിന്റെ നിലപാട് സ്വാഗതാർഹമാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ലീഗിനെ വലത്തേക്ക് വലിക്കണോ ഇടത്തേക്ക് വലിക്കണോ എന്ന മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാറിന്റെ ഒമ്പതാം വാർഷിക ഭാഗമായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി രാജ്കുമാർ രഞ്ജൻ തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ഏക സിവിൽ കോഡ് ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയമാണ്. തീരുമാനം വരുന്നതിന് മുമ്പ് ചർച്ചയാക്കുന്നത് വടം വലിക്ക് വേണ്ടിയാണ്.

വിഷയത്തിൽ മുസ്‍ലിം ലീഗ് സമ്മർദ്ദത്തിലാണ്. വിഷയവുമായി ബന്ധപ്പെട്ട് ലീഗിന്റെയും മുസ്‍ലിം സംഘടനകളുടെയും നിലപാട് മാതൃകാപരമാണ്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് എടുത്ത കേസ് സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞത് സ്വാഗതാർഹമാണ് -അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കോൺഗ്രസാണ് ഉത്തരവാദിയെന്നും ബി. ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

Tags:    
News Summary - B Gopalakrishnan about Muslim League in Uniform Civil Code issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.