കെ.എസ്.ആർ.ടി.സി ബസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ പോസ്റ്റർ
പന്തളം: ആഗോള അയ്യപ്പ സംഗമത്തിന്‍റെ പരസ്യങ്ങൾ കെ.എസ്.ആർ.ടി.സി ബസിലും സജീവം. ഈ മാസം 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളിൽ അയ്യപ്പ ചിത്രം ആലിങ്കനം ചെയ്തത്.
പരസ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ചില സ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫ്ലക്സുകളും സജീവമാണ്.
ആഗോള അയ്യപ്പ സംഗമം സർക്കാർ സ്പോൺസർ ആണെന്ന് പ്രചരണം നടക്കുന്നിടയിലാണ് പരസ്യപ്പെടുത്തൽ ഗവൺമെന്റിന്റെ ചെലവിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.