ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ച അയ്യപ്പഭക്തന് മർദനം

എരുമേലി: ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ചതിന്റെ പേരിൽ അയ്യപ്പഭക്തനെ മർദിച്ചതായി പരാതി. തിരൂരങ്ങാടി ഉപ്പുംതറ സുമേഷാണ് എരുമേലി പൊലീസിൽ പരാതി നൽകിയത്.

ക്ഷേത്രത്തിന് സമീപത്തെ ചായക്കടയിൽവെച്ചാണ് മർദനമേറ്റത്. സുമേഷിനെയും ഇദ്ദേഹത്തിന്‍റെ പിതാവിനെയും സഹോദരിയെയും മർദിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Tags:    
News Summary - Ayyappa devotee beaten up for asking price list from vendor who overcharged for tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.