തൃപ്പൂണിത്തുറ: സ്വകാര്യ ആയുർവേദ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. തൈക്കൂടത്തെ സൂര്യ സരസ് ആയുർവേദ ആശുപത്രിയുടെ ലിഫ്റ്റാണ് ഞായറാഴ്ച രാവിലെ 7.30ഓടെ തകർന്നു വീണത്. മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റിന്‍റെ റോപ്പിലെ കപ്പിളിൽ സംഭവിച്ച പിഴവുമൂലം താഴേക്ക് പതിക്കുകയായിരുന്നു.
ആശുപത്രിയിലെ തെറപ്പിസ്റ്റ് തൊടുപുഴ സ്വദേശിനി സോന, ചികിത്സക്കെത്തിയ ഒഡിഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണ് പരിക്കേറ്റത്. ഒഡിഷ സ്വദേശിക്ക് നട്ടെല്ലിന് പരിക്കുണ്ട്. സോനയുടെ കാലൊടിഞ്ഞു. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗറിൽനിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ഒരുവർഷം മുമ്പ് സ്ഥാപിച്ച രണ്ടുപേർക്ക് നിൽക്കാവുന്ന ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അനുമതി നൽകിയിരുന്നില്ല. ലിഫ്റ്റ് കാബിന്റെ അളവിൽ പിശകുണ്ടെന്നും നിർമാണത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈസൻസ് നിഷേധിച്ചത്. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.