സര്‍ക്കുലർ മറികടന്ന്​ ഈരാറ്റുപേട്ട കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ ആയുധപൂജ

ഈരാറ്റുപേട്ട: മഹാനവമിയോട്​ അനുബന്ധിച്ച് ആയുധ പൂജയുമായി ഈരാറ്റുപേട്ട കെ.എസ്​.ആർ.ടി.സി ഡിപ്പോ അധികൃതർ. സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ പാടില്ലെന്ന എം.ഡിയുടെ സർക്കുലർ നിലനിൽക്കെയാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ ആയുധപൂജ നടന്നത്.

അസി. ഡിപ്പോ എൻജിനീയറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ്​ ​ഗാരേജിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആയുധപൂജ സംഘടിപ്പിച്ചത്. ഗാരേജിലെ ഉപകരണങ്ങളാണ് പൂജക്കുവെച്ചത്.

ഏതെങ്കിലും മതചിഹ്നങ്ങളോ മതാനുഷ്​ഠാന വസ്തുക്കളോ ബസുകളില്‍ പ്രദര്‍ശിപ്പിക്കാനോ പ്രതിഷ്​ഠിക്കാനോ പാടില്ലെന്ന് ഈമാസം എട്ടിന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്​ മറികടന്നാണ്​ സംഘടിപ്പിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.