തൃശൂർ: രാജ്യത്തെ പ്രിന്‍റിങ് പ്രസുകളിൽ അച്ചടിമികവിന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്‍റേഴ്സ് നൽകുന്ന ദേശീയ പുരസ്കാരങ്ങളിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരുമ പ്രിന്‍റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് ലിമിറ്റഡിൽ അച്ചടിച്ച മാധ്യമം ദിനപത്രവും. ജനുവരി 13ന് അച്ചടിച്ച പത്രമാണ് മൂന്നാം സ്ഥാനമായ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റിന് അർഹമായത്.വിവിധ കാറ്റഗറികളിലായി മൂന്ന് വീതം ഗോൾഡ്, സിൽവർ അടക്കം ഒമ്പത് അവാർഡുകൾ നേടിയ ഒരുമ പ്രിന്റേഴ്സാണ് കേരളത്തിൽ ഒന്നാമത്. മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമ പ്രിന്റേഴ്സ് ജനറൽ മാനേജർ സി.കെ. ഷൗക്കത്തലി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1500 സ്ഥാപനങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് പ്രസിഡന്റ് രവീന്ദ്ര ജോഷി, വൈസ് പ്രസിഡന്റ് നിതിൻ നെറൂള, ജൂറി അംഗങ്ങളായ പ്രഫ. ഡോ. രാജേന്ദ്ര കുമാർ അനായത്ത്, കിരൺ പ്രയാഗി, നിതിൻ വാനി, കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.