പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറും കൂട്ടുനിന്ന മുത്തശ്ശിയും അറസ്റ്റിൽ
അഞ്ചൽ: പത്താം ക്ലാസുകാരിയെ നിരവധി തവണ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറേയും കൂട്ടുനിന്ന മുത്തശ്ശിയേയും ഏരൂർ പൊലീസ് അ റസ്റ്റ് ചെയ്‌തു. ഏഴംകുളം വനജാ വിലാസത്തിൽ ഗണേശൻ (23) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിന്‍റെ അമ്മയാണ് ഇയാൾക്കൊപ്പം അറസ്റ്റിലായത്.
മുത്തശ്ശിയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പിടിയിലായ ഗണേശൻ.
പിതാവിന്‍റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്‍റെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് സംരക്ഷണം ഏറ്റെടുത്ത് മുത്തശ്ശി കൂടെ താമസിപ്പിക്കുകയായിരുന്നു. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഗണേശ് മുത്തശ്ശിയുടെയും ഇയാളുടെയും വീട്ടിൽ വെച്ചും സ്കൂളിൽ നിന്ന് തിരിച്ചുവരുന്ന വഴിയും നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകി.
പ്രതികളെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.