നവജാത ശിശുവിനെ വിൽക്കാനുള്ള ശ്രമം തടഞ്ഞു

കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം ബക് ബാർ സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ തയാറായത്. കണ്ണൂർ ജില്ല ആശുപത്രിയിൽ ഒക്​ടോബർ 30ന് പ്രസവിച്ച ഏഴ് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ദാരിദ്ര്യം കാരണം വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പ്രസവ സമയത്ത് കണ്ണൂർ ജില്ല ആശുപത്രിയിൽ കുഞ്ഞിനെ വാങ്ങാൻ തയാറായവർ കണ്ണൂർ സ്വദേശികളാണ്​. ഇവരുടെ മേൽവിലാസമാണ്​ പ്രസവിച്ച യുവതി ആശുപത്രിയിൽ നൽകിയത്​. ഇതോടെ അസം സ്വദേശിയായ യുവതി കുട്ടിയെ പ്രസവിച്ചതിനുള്ള രേഖാപരമായ തെളിവ് ഇല്ലാതായി.

ഈ വിവരത്തി​െൻറ അടിസ്ഥാനത്തിൽ, യുവതി വാടകക്ക് താമസിക്കുന്ന കക്കാട് ഹാജി ക്വാർട്ടേഴ്സിലെത്തി ദമ്പതികളെയും കുട്ടിയെയും പൊലീസ് കണ്ടെത്തി.

കുട്ടിയെ മാതാപിതാക്കളുടെ കൂടെ വിടുകയാണെങ്കിൽ വീണ്ടും വിൽപന നടത്താൻ സാധ്യതയുള്ളതിനാൽ ശ്രദ്ധയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി ചൈൽഡ് കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

Tags:    
News Summary - Attempts to sell the newborn were thwarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.