ഗ്യാസ് തുറന്നുവിട്ട് മാതാപിതാക്കളെയും ഭാര്യയെയും അപായപ്പെടുത്താൻ ശ്രമം; എക്‌സൈസ് ജീവനക്കാരൻ റിമാൻഡിൽ

ഇരിട്ടി: പാചകവാതക സിലണ്ടർ തുറന്നുവിട്ട് മാതാപിതാക്കളെയും ഭാര്യയെയും അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സിവിൽ എക്‌സൈസ് ഓഫിസറെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സൈസ് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസറുമായ മധുവിനെയാണ് (48) ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസെടുത്ത മധുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാതാപിതാക്കളെയും ഭാര്യയെയും ഉപദ്രവിക്കാറുള്ള മധു അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് മൂന്നുപേരെയും വാതിൽ അടച്ചുപൂട്ടി. ഭാര്യ സ്റ്റൂൾ കൊണ്ട് വാതിൽ അടിച്ചുതകർത്ത് മാതാപിതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. 

Tags:    
News Summary - Attempting to endanger parents and wife by releasing gas; Excise employee in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.