ക്രിസ്മസ് ആഘോഷത്തിനിടെ വധശ്രമം: പ്രതി പിടിയിൽ

കോട്ടയം: ക്രിസ്മസ് ആഘോഷത്തിന് ഇടയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് പാറക്കൽ വീട്ടിൽ ജിനു ഭാസ്കരനെയാണ് (45) അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടി കൂവപ്പള്ളി സ്വദേശിയായ സോനു ജോസഫ് എന്നയാളെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

രാത്രിയിൽ ക്രിസ്മസ് ആഘോഷത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ജിനു വീട്ടിലേക്ക് പോവുകയും ചെയ്തു. സോനുവും സുഹൃത്തുക്കളും ജിനുവിന്‍റെ വീട്ടിലായിരുന്നു ബൈക്ക് െവച്ചിരുന്നത്. ബൈക്ക് എടുക്കാനായി സോനു ചെല്ലുന്ന സമയം ജിനു സോനുവിനെ ചീത്ത വിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. 

Tags:    
News Summary - Attempted murder during Christmas celebrations: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.