പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്; സസ്പെൻഷൻ

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്. കണ്ണൂർ എസ്.പി.സി.എ ജങ്ഷനു സമീപത്തെ പെട്രോൾ പമ്പിൽ ഞായറാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. കണ്ണൂർ സിറ്റി ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെതിരെയാണ് (50) ടൗൺ പൊലീസ് വധശ്രമം ചുമത്തി കേസെടുത്തത്.

പൊലീസുകാരൻ ടൗൺ പൊലീസ് കസ്റ്റഡിയിലാണ്. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. 2100 രൂപക്കാണ് പൊലീസുകാരൻ കാറിൽ പെട്രോൾ അടിച്ചത്. എന്നാൽ, 1900 രൂപ മാത്രമാണ് നൽകിയത്. ബാക്കി 200 രൂപക്ക് ചോദിച്ചതോടെ പണം നൽകാതെ കാറോടിച്ചുപോകാൻ ശ്രമിച്ചു. പമ്പ് ജീവനക്കാരൻ അനിൽ, കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം.

കാറിന്റെ ബോണറ്റിൽ ഇരുന്ന അനിലിനെയുംകൊണ്ട് കാർ ഏറെ ദൂരം മുന്നോട്ടുപോവുകയായിരുന്നു. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ കെ. അജിത്കുമാർ അറിയിച്ചു.

Tags:    
News Summary - Attempt to kill petrol pump employee; case against a policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.