കോട്ടക്കലിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

കോട്ടക്കൽ: വാക്കുതർക്കത്തിനൊടുവിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടക്കൽ തോക്കാമ്പാറ സ്വദേശി മാടക്കൻ അബൂബക്കറിനെയാണ് (38) കോട്ടക്കൽ എസ്.ഐ സൈഫുല്ല അറസ്റ്റ് ചെയ്തത്.

സഹോദൻ ഉമ്മറിനെയാണ് മിനി ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറിയിടിച്ച് കാറിനും ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. ചായക്കടയുടെ ചുമരും തകർന്നു. സഹോദരങ്ങളായ ഉമ്മറും അബൂബക്കറും തമ്മിലുള്ള വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Attempt to kill brother in Kottakal, youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.