ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ: അ​ട്ട​പ്പാ​ടി​യി​ൽ 10 കോ​ടി പാ​ഴാ​യി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​​​െൻറ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്തു കോ​ടി രൂ​പ ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് പാ​ഴാ​യി. ഐ.​ടി.​ഡി.​പി വ​ഴി ന​ട​പ്പാ​ക്കേ​ണ്ട അ​ഡീ​ഷ​ന​ൽ ട്രൈ​ബ​ൽ സ​ബ് പ്ലാ​ൻ (എ.​ടി.​എ​സ്.​പി) പ​ദ്ധ​തി​യി​ലെ 9.90 കോ​ടി രൂ​പ​യാ​ണ് യ​ഥാ​സ​മ​യം വി​നി​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ 2016--17 സാ​മ്പ​ത്തി​ക​വ​ർ​ഷം പാ​ഴാ​യ​ത്. 

പ്രൈ​മ​റി ഹോ​സ​്റ്റ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും വീ​ടു​ക​ളി​ലെ വൈ​ദ്യു​തീ​ക​ര​ണം, അം​ഗ​ൻ​വാ​ടി​ക​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ​യും പോ​ഷ​കാ​ഹാ​ര വി​ത​ര​ണം തു​ട​ങ്ങി ഊ​രു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള 126 പ​ദ്ധ​തി​ക​ളാ​ണ് 2017 മാ​ർ​ച്ച് 31ന് ​മു​മ്പ്​ ബി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത​ത്​ മൂ​ലം പാ​ഴാ​യ​ത്. പ​ദ്ധ​തി പ്ര​കാ​രം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്​ 2,517 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഫ​ണ്ട് ന​ഷ്​​ട​മാ​കു​മെ​ന്ന​തി​നാ​ൽ ഇ​ത് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. പു​തി​യ വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ​തി​നാ​ൽ പ​ല​രും വീ​ട് പൊ​ളി​ച്ച് കു​ടി​ലു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം വ​ന്നാ​ൽ ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​മാ​കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. 

പ​ദ്ധ​തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ ഭ​ര​ണാ​നു​മ​തി അ​ട​ക്ക​മു​ള്ള ക​ട​മ്പ​ക​ൾ ക​ട​ക്ക​ണം. ശി​ശു മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര പാ​ക്കേ​ജു​ക​ൾ​ക്ക് പു​റ​മേ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​ട്ട​പ്പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട​ങ്കി​ലും പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ പോ​രാ​യ്മ​ക​ളാ​ണ് കോ​ടി​ക​ൾ പാ​ഴാ​യ​തി​ലൂ​ടെ വെ​ളി​വാ​യ​ത്. പ്ര​തി​സ​ന്ധി താ​മ​സി​യാ​തെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഐ.​ടി.​ഡി.​പി പ്രോ​ജ​ക്ട് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    
News Summary - attappadi fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.