പള്ളുരുത്തി: ഇടക്കൊച്ചിയിൽ മധ്യവയസ്കനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങൾനഗർ ചോയ്സ് റോഡിൽ തേവഞ്ചേരി പറമ്പിൽ മുൻസീറാണ് (30) പിടിയിലായത്.ഇടക്കൊച്ചി വില്ലേജ് ഓഫിസ് പരിസരത്ത് താമസിക്കുന്ന ചിറയിൽ സജീവനാണ് (55) വെട്ടേറ്റത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരക്കുശേഷം പഷ്ണിത്തോട് പാലത്തിന് സമീപത്തായിരുന്നു സംഭവം. സജീവൻ സഹായിയായി നിൽക്കുന്ന മീൻതട്ടിന് മുന്നിൽവെച്ച് മുൻസീർ സഞ്ചരിച്ച കാറും മറ്റൊരു കാർ യാത്രക്കാരനുമായി തർക്കം ഉണ്ടായിരുന്നു. കാറുമായി പോയ മുൻസീർ ഇരുചക്ര വാഹനത്തിലെത്തി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് സജീവനെ പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സജീവന്‍റെ ഇടത് കഴുത്തിനും നെറ്റിയിലും ഇടതുചെവിയിലും ആഴത്തിൽ മുറിവുണ്ട്. ഗുരുതര പരിക്കേറ്റ സജീവനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളത്തേക്ക് മാറ്റി. പള്ളുരുത്തി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ പി.പി. ജെസ്റ്റിൻ, സി.പി.ഒ പി.ജെ. പോൾ, എം.ടി. രതീഷ്, കെ.യു. ഉമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.