തൃക്കരിപ്പൂർ: രാഷ്ട്രീയത്തിന്റെ വെട്ടുപാതകളിൽ പലപ്പോഴും വഴിതെറ്റിപ്പോകുന്ന മനുഷ്യത്വം തൃക്കരിപ്പൂരിലെ ഒരു വീട്ടുമുറ്റത്ത് സ്നേഹത്തിന്റെ തണലായി പടർന്നു. കഴിഞ്ഞദിവസം ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ കോലാഹലങ്ങൾക്കിടയിൽ പരസ്പരം പോരടിച്ചവർ ഇന്ന് ഒരു ഉമ്മറത്തിരുന്ന് സ്നേഹം പങ്കുവെച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ കൈയേറ്റം ചെയ്യാൻ മുന്നിലുണ്ടായിരുന്ന സി.ഐ.ടി.യു പ്രവർത്തകൻ കൃഷ്ണൻ, രാഷ്ട്രീയ വൈരമെല്ലാം പടിക്ക് പുറത്തുവെച്ച് സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് തൃക്കരിപ്പൂരിന്റെ തനിമയുള്ള സ്നേഹബന്ധം. 'സംഭവിച്ചത് വലിയൊരു തെറ്റാണ്... ആ നിമിഷത്തെ ആവേശത്തിൽ ചെയ്തുപോയതാണ്...' വാക്കുകൾ മുറിഞ്ഞു, കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. തന്റെ നേർക്ക് ആക്രോശിച്ച കൈകൾ ഇന്ന് കുറ്റബോധത്തോടെ കൂപ്പി നിൽക്കുന്നത് കണ്ടപ്പോൾ സന്ദീപ് വാര്യർക്കും അത് രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു നിമിഷമായി. രാഷ്ട്രീയ ശത്രുത പടിയിറങ്ങിപ്പോകുന്ന ആ നിമിഷത്തിന് തന്റെ വീടിന്റെ ഉമ്മറം സാക്ഷിയായതിനെക്കുറിച്ച് വികാരാധീനനായാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുക എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. രാഷ്ട്രീയ വൈരത്തിനപ്പുറം ഈ മണ്ണിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ പഴയ സൗഹൃദവും സ്നേഹവുമാണ് അവിടെ തിരികെ വന്നത്. തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പുകൾക്കും ആവേശത്തിനുമിടയിൽ, തൃക്കരിപ്പൂർ ഇന്ന് ചർച്ച ചെയ്യുന്നത് വോട്ടിനെക്കുറിച്ചല്ല, മറിച്ച് മരിക്കാത്ത ഈ മനുഷ്യത്വത്തെക്കുറിച്ചാണ്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
രാഷ്ട്രീയത്തിന് മുകളിൽ മനുഷ്യത്വം ജയിക്കുമ്പോൾ; തൃക്കരിപ്പൂരിൽ സ്നേഹത്തിൻറെ ഒരു പുതിയ അധ്യായം.
കഴിഞ്ഞ ദിവസം ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വെച്ച് യുഡിഎഫ് പ്രചരണ സംഘത്തിന് നേരെയുണ്ടായ ആ കൈയേറ്റം നമ്മെ എല്ലാവരെയും വേദനിപ്പിച്ച ഒന്നായിരുന്നു. എന്നാൽ ഇന്ന് എൻറെ വീടിൻറെ ഉമ്മറത്ത് ആ പഴയ 'രാഷ്ട്രീയ ശത്രുത' പടിയിറങ്ങിപ്പോകുന്നതിന് ഞാൻ സാക്ഷിയായി.
ആക്രമണത്തിന് നേതൃത്വം നൽകിയ സിഐടിയു പ്രവർത്തകൻ കൃഷ്ണൻ ഇന്ന് വീട്ടിലെത്തി. തനിക്ക് സംഭവിച്ചത് വലിയൊരു തെറ്റാണെന്നും, ആ നിമിഷത്തെ ആവേശത്തിൽ ചെയ്ത പ്രവർത്തിയിൽ വലിയ കുറ്റബോധമുണ്ടെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം തൃക്കരിപ്പൂരിൻറെ മണ്ണിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ പഴയ അയൽപക്ക ബന്ധവും സൗഹൃദവുമാണ് അവിടെ തിരികെ വന്നത്.
ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞ സ്നേഹത്തിൻറെ രാഷ്ട്രീയം.
വെറുപ്പിൻറെ കമ്പോളത്തിൽ സ്നേഹത്തിൻറെ കട തുറക്കുക എന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.