'മാധ്യമം' റിപ്പോർട്ടർക്കെതിരായ ആക്രമണം: പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ​ചെയ്യവെ 'മാധ്യമം' സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെ ആക്രമിച്ച ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റു​ചെയ്യണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പ്രതി​ഷേധ പ്രകടനം നടത്തി. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയു​ടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  


കാലിക്കറ്റ് പ്രസ് ക്ലബ് പരിസരുത്തുനിന്നാരംഭിച്ച പ്രകടനം മാനാഞ്ചിറ ചുറ്റിയാണ് സമാപിച്ചത്. ​ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും അറസ്റ്റുചെയ്യാതെ പൊലീസ് ഒഴിഞ്ഞുകളിക്കുകയാ​ണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.


പ്രതിഷേധം പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ്, കെ.എ. സെയ്ഫുദ്ദീൻ, ഇ.പി. മുഹമ്മദ്, ടി. മുംതാസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Attack on 'Madhyam' Reporter: Journalist Union Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.