Posted On
date_range Updated On
date_range വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു,ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ് സംഭവം. വീട്ടിൽ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുറുക്കനെ പിടികൂടി.
പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. തൊട്ടടുത്തുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്കാണ് ഗുരുതരം. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.