തിരുവനന്തപുരം: ജില്ല കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ല ഹർത്താലിൽ വ്യാപക അക്രമം. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞത് സംഘർഷമുണ്ടാക്കി. തമ്പാനൂരിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിനിടെ റോഡിന് വശങ്ങളിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചു.
സെക്രേട്ടറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും പൊലീസിെൻറ സാന്നിധ്യത്തിൽതന്നെ നശിപ്പിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കുന്ന ഒരു നടപടിയും പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായില്ല. കഴിഞ്ഞദിവസം രാത്രിയിൽ ട്യൂേട്ടഴ്സ് ലെയ്നിലുള്ള ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസിലേക്ക് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞെന്നാണ് ആരോപണം. ഒാഫിസിെല സി.സി.ടി.വി ഒാഫ് ചെയ്ത നിലയിലായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ ഉൾപ്പെടെ പലയിടങ്ങളിലും നടത്തി. സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകൾ ഭൂരിപക്ഷവും സർവിസ് നടത്തിയില്ല. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. സെക്രേട്ടറിയറ്റിന് മുന്നിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.