നടിക്കെതിരായ അക്രമം: ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ്. ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ ദിലീപിെൻറ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് െപാലീസിെൻറ പ്രതികരണം. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു.
ആലുവ പൊലീസ് ക്ലബില്‍ നടന്ന 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോള്‍ സൗഹൃദമില്ലെന്ന് ദിലീപ് സമ്മതിച്ചു. നടിയുമായി അകലാനുള്ള കാരണങ്ങളും െപാലീസ് ചോദിച്ചറിഞ്ഞു. റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ചും ചോദിച്ചതായാണ് വിവരം. പൾസർ സുനിയെ പരിചയമുണ്ടോ സുനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യങ്ങളും പൊലീസ് ചോദിച്ചു. എന്നാൽ പൾസർ സുനിെയ അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയത്.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായ ദിലീപിെൻറ പരാതിയും ചേര്‍ത്താണ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായി മൊഴികള്‍ പൊലീസ് ഇന്ന് ഒത്തുനോക്കും.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.