പരാതി അന്വേഷിക്കാ​നെത്തിയ എ.എസ്.ഐയെ റിട്ട. എസ്.ഐ കുത്തി

കൊച്ചി: എറണാകുളം ഏലൂരിന് സമീപം മഞ്ഞുമ്മലിൽ പരാതി അന്വേഷിക്കാ​നെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എ.എസ്.ഐ സുനിൽകുമാറിനാണ് കുത്തേറ്റത്.

റിട്ട. എസ്.ഐ പോളാണ് പൊലീസുകാരനെ ആക്രമിച്ചത്. പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഏലൂർ സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘം അന്വേഷിക്കാനെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈക്ക് പരിക്കേറ്റ എ.എസ്.ഐ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

Tags:    
News Summary - ASI attacked by Rtd SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.