തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം രണ്ടാഴ്ച പിന്നിടുമ്പോൾ സർക്കാറിനുമേൽ സമ്മർദം മുറുകുന്നു. ഭരണകക്ഷിയായ സി.പി.ഐ ഉൾപ്പെടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയാണ്. ദേശീയ മനുഷ്യാവകാശ കമീഷൻ കൂടി ഇടപെട്ടതോടെ സമരം ദേശീയ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ശമ്പള വർധനവിനായി 100 കോടി വേണമെന്നും അതിനായി കേന്ദ്രത്തിൽ സമരമിരിക്കാൻ തയാറാണെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പരാമർശത്തിൽ വിമർശനമുയരുന്നുണ്ട്. ഉദ്യോഗസ്ഥരിൽ നിന്നും പ്രാദേശിക സി.പി.എം നേതാക്കളിൽ നിന്നും ഭീഷണി ഉള്ളതായി ആശമാരുടെ വെളിപ്പെടുത്തൽ സർക്കാറിനെ വെട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.