മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റിൽ ആശാ വർക്കർമാരുടെ സമരം തീരും -സി. ദിവാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി.എസ്.സി ശമ്പള വർധനയെ ന്യയീകരിക്കുകയാണ്. കേരളത്തിൽ പി.എസ്.സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിർമാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തില്ല. സി.പി.ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട് -ദിവാകരൻ പറഞ്ഞു.

അതിനിടെ, മ​ന്ത്രി​മാ​രും സ​ർ​ക്കാ​റും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടും ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം 13ാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ടന്നു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​റും സി.​ഐ.​ടി.​യു​വും ​ശ്ര​മി​ക്കു​മ്പോ​ഴും ജ​ന​കീ​യ പി​ന്തു​ണ ഏ​റു​ക​യാ​ണെ​ന്ന്​ കോ​ഡി​നേ​റ്റ​ർ എ​സ്. മി​നി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വ​ലി​യ പി​ന്തു​ണ​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ക​ഞ്ഞി​വെ​ക്കാ​ൻ അ​രി​യും വി​റ​കും ന​ൽ​കി. വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക്​ പു​റ​മെ വ​ഴി​യാ​ത്ര​ക്കാ​രും ബ​സ്​ ജീ​വ​ന​ക്കാ​രു​മു​ൾ​​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള വ​രു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും മി​നി പ​റ​ഞ്ഞു.

ഓ​ണ​റേ​റി​യം കു​ടി​ശ്ശി​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളി​ലും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. നി​ത്യ​വൃ​ത്തി​ക്കു​പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ ഗ​തി​കെ​ട്ട് സ​മ​ര​മു​ഖ​ത്തെ​ത്തി​യി​രി​ക്കു​ന്ന ആ​ശ വ​ര്‍ക്ക​ര്‍മാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം തി​രി​ഞ്ഞു നി​ല്‍ക്കു​ന്ന ഇ​ട​തു സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് വി​മ​ന്‍ ഇ​ന്ത്യ മൂ​വ്‌​മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - ASHA workers' strike will end in 5 minutes if Chief Minister intervenes - C Divakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.