കായംകുളം: ഗർഭിണിയായ ആശാ വർക്കറെ അധിക്ഷേപിച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെതിരെ വ്യാപക പരാതി. താലൂക്കാശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശോഭനക്ക് എതിരെയാണ് പരാതി. എരുവ എലിമ്പിടത്ത് സുറുമിക്കാണ് നഴ്സിൽ നിന്നും മോശം അനുഭവം ഉണ്ടായത്.
ഗർഭിണിയായാൽ ആശാ വർക്കറായി ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു നഴ്സിന്റെ വാദം. ഇതോടൊപ്പം അധിക്ഷേപം കൂടിയായതോടെ നഗരസഭ ചെയർ പേഴ്സണ് പരാതി നൽകി. മറ്റ് ആശാ വർക്കർമാരോടും സമാന രീതിയിലുള്ള പെരുമാറ്റമാണ് ഇവരിൽ നിന്നുണ്ടാകുന്നതത്രെ. പരാതി പരിഗണിച്ച നഗരസഭ കൗൺസിൽ യോഗത്തിൽ നഴ്സിന് എതിരെ നടപടി വേണമെന്ന് കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.