ആശാ സമരം : കേരള സർക്കാരിൻറെ പരാജയം-വി.എം. സുധീരൻ

തിരുവനന്തപുരം: ആശാ പ്രവർത്തകരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരിൻറെ പരാജയമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പിക്കൽ നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ ഭരണകൂടം ആശാ വർക്കർമാരെ ഒരു സമരത്തിലേക്ക് തള്ളി വിടാൻ പാടില്ലായിരുന്നു. ചെയ്യുന്ന ജോലിക്ക് തൃപ്തികരമായ വേതനം എന്നുള്ളത് ന്യായമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മിനിമം വേജസിന് വേണ്ടി സമര പരമ്പര നടത്തിയവരാണ് അധികാരത്തിൽ ഇരിക്കുന്നത്. അശാ വർക്കർമാർ നടത്തുന്ന അസാധാരണമായ തൊഴിലിനെ മനസ്സിലാക്കുന്ന ഏതൊരാൾക്കും അവരുടെ സമരത്തെ തള്ളിക്കളയാനോ അവകാശങ്ങളെ നിഷേധിക്കാനോ കഴിയില്ല.

പ്രാഥമിക വൈദ്യസഹായം സമൂഹത്തിൻറെ എല്ലാ തലങ്ങളിലും എത്തിക്കുന്ന പാവനമായി പരിപാടിയാണ് അവർ നടത്തുന്നത്. പകർച്ചവ്യാധികളുടെ കാലത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി നാടിനെ രക്ഷിക്കുന്നത് ആരോഗ്യ മേഖലയിലെ ഡോക്ടർമാർക്കും നേഴ്സുമാരും ജനങ്ങൾക്കും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന ആശാ വർക്കർമാരാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Asha strike: Kerala government's failure-V M Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.