കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍ററായ അന്‍സര്‍ സൂഫിയുടെ ചിത്ര-ശില്‍പ പ്രദര്‍ശനത്തിന് ആര്‍ട്ട് ഗാലറിയില്‍ തുടക്കം. സഹ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും യൂനിവേഴ്സല്‍ ആര്‍ട്സിലെ കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു.
ചിത്രകലയോട് അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തുന്നവയാണ് അന്‍സറിന്‍െറ ചിത്രങ്ങളെന്ന് കബിത മുഖോപാധ്യായ പറഞ്ഞു. ഒരേസമയം, വൈകാരികതയും മാനവികതയും നിറഞ്ഞു നില്‍ക്കുന്നവയാണ് ചിത്രങ്ങള്‍. വരയുമായി ആത്മബന്ധവും ആശയവിനിമയത്തില്‍ വ്യത്യസ്തതയും ഇവ പുലര്‍ത്തുന്നതായും അവര്‍ പറഞ്ഞു.
ജോലി കഴിഞ്ഞും അവധി ദിനങ്ങളിലും ലഭിച്ച ഒഴിവു സമയങ്ങളിലും വരച്ച 40 ചിത്രങ്ങളും അഞ്ചു ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. ശാസ്ത്രീയ പഠനം ഇല്ലാത്ത അന്‍സര്‍ സ്വയം നിരീക്ഷണത്തിലൂടെയാണ് ചിത്രവരയില്‍ സ്വന്തം വഴി കണ്ടത്തെിയത്. 2016ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതോടെയാണ് വരയുടെ ലോകത്ത് അന്‍സര്‍ സജീവമായത്. പ്രദര്‍ശനം 22 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.