കായംകുളം: ജാതിയുെടയും മതത്തിെൻറയും സങ്കുചിത വേർതിരിവുകൾ മതിലുകൾ തീർക്കുന്ന പുതിയ കാലത്ത് മഹനീയ മാനവ സൗഹൃദത്തിെൻറ ഉദാത്ത മാതൃക സമ്മാനിച്ചാണ് ഗോപിനാഥൻ പിള്ളയുടെ മടക്കം. ഫാഷിസത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി മണലാടിതെക്കതിൽ ഗോപിനാഥൻ പിള്ളയുടെ (78) ജീവിതം നിലപാടുകളിൽ ഉൗന്നിയായിരുന്നു.ഇസ്ലാം ആേശ്ലഷിച്ച മകനെയും കുടുംബത്തെയും ഹൃദയത്തോട് ചേർത്തുനിർത്തിയ പിള്ള വ്യക്തിപരമായി സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് തെല്ലും വ്യാകുലപ്പെട്ടില്ല. എൻ.എസ്.എസ് കരയോഗം പ്രസിഡൻറായിരുന്ന പിള്ളക്ക് മകൻ ഇസ്ലാം സ്വീകരിെച്ചന്ന വാർത്ത ആദ്യം അംഗീകരിക്കാൻ മടിച്ചെങ്കിലും ഏറെ പ്രിയപ്പെട്ട മകനെ കൈയൊഴിയാനാകുമായിരുന്നില്ല. മകനും കുടുംബവും വീട്ടിലെത്തുേമ്പാഴെല്ലാം അവർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിനൽകിയത്.
തെൻറ പൂജാമുറിക്ക് സമീപം ജാവേദ് ഗുലാം ശൈഖ് എന്ന പേര് സ്വീകരിച്ച മകനും ഭാര്യ സാജിതക്കും നമസ്കാരത്തിന് മുറി വിട്ടുനൽകി. വ്രതാനുഷ്ഠാന കാലങ്ങളിൽ എത്തുേമ്പാൾ ഇടയത്താഴ സൗകര്യം അടക്കം ഒരുക്കുന്നതിൽപോലും പിതൃവാത്സല്യം നിറഞ്ഞുനിന്നിരുന്നു. മകൻ കൊല്ലപ്പെട്ടശേഷവും മരുമകളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ ജാഗ്രവത്തായ സമീപനമാണ് സ്വീകരിച്ചത്. പുണെയിലെ വീട്ടിൽ പൊലീസ് വേട്ടയാടൽ നടത്തിയപ്പോൾ ഗോപിനാഥൻപിള്ളയാണ് അവർക്ക് താങ്ങും തണലുമായി നിന്നത്. സാജിതക്കും മക്കളായ അബൂബക്കർ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവർക്കും ‘ഡാഡി’യെ അത്രക്ക് ഇഷ്ടമായിരുന്നു. മകെൻറ താമരക്കുളത്തെ ഒാഹരികൾ വിറ്റ് പുണെയിൽ രണ്ട് ഫ്ലാറ്റ് മരുമകൾക്കും പേരക്കുട്ടികൾക്കുമായി വാങ്ങി നൽകി. ഒരെണ്ണം വാടകക്ക് നൽകിയാൽ ലഭിക്കുന്ന വരുമാനത്തിലൂടെ അവർ ജീവിതം പുലർത്തണമെന്ന ചിന്തയിലാണ് രണ്ടു ഫ്ലാറ്റ് വാങ്ങിയത്.
യുവത്വം വിട്ടുമാറാത്ത മരുമകളെ രണ്ടാമത് വിവാഹം കഴിപ്പിച്ചയക്കുന്നതിലും ഇടപെടൽ നടത്തി. ഇടക്കിടെ അവരെ താമരക്കുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിലൂടെ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിലും ശ്രദ്ധ നൽകിയിരുന്നു. ഇടക്കിടെ പുണെയിൽ പോയി അവരെ കണ്ടിരുന്നു. രണ്ടുമാസം മുമ്പ് രണ്ടാഴ്ചയോളം പുണെയിൽ പോയി താമസിച്ചിരുന്നു. കൊച്ചുമക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. കേസ് കാര്യങ്ങളിൽ സാജിതയെയും മക്കളെയും ഉൾപ്പെടുത്തുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മകെൻറ പേരിൽ വീണ തീവ്രവാദി ആരോപണം ഒഴിവാക്കണമെന്ന മോഹമായിരുന്നു വാർധക്യ അവശതകൾ വകവെക്കാതെ നിയമവഴിയിൽ പോരാടാൻ കാരണമായത്. തീവ്രവാദിയുടെ മക്കളായി തെൻറ കൊച്ചുമക്കൾ അറിയപ്പെടരുതെന്ന് ആഗ്രഹിച്ച അദ്ദേഹം തെൻറ മകന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് അവസാനനിമിഷം വരെയും ഉറച്ച് വിശ്വസിച്ചിരുന്നു.
പൊലീസിെൻറ എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയ വിവരങ്ങളായിരുന്നു അദ്ദേഹത്തിെൻറ തെളിവ്. മകന് കൊടുത്തയച്ച കുരുമുളകും തേങ്ങയും വരെ മാരകായുധങ്ങളായിട്ടാണ് എഫ്.ഐ.ആറിൽ സ്ഥാനം പിടിച്ചത്. കുരുമുളക് വെടിമരുന്നായും നാളികേരം ബോംബായും സ്ഥാനം പിടിച്ചതാണ് പിള്ളയിൽ സംശയം ജനിപ്പിച്ചത്. മുസ്ലിംകളെ ഭീകരവാദ സമുദായമാക്കാൻ ഫാഷിസ്റ്റുകൾ നടത്തിയ ശ്രമങ്ങളുടെ ഇരയാണ് തെൻറ മകനെന്ന വിശ്വാസവും പേറിയാണ് ഗോപിനാഥൻപിള്ള ജീവിതത്തിൽ നിന്നുതന്നെ മടങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.