പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കെ അറസ്റ്റ്

പത്തനംതിട്ട: സി.പി.എമ്മിൽ പൂർണമായി ഒറ്റപ്പെട്ട് നിൽക്കെയാണ്, 52 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാവുന്നത്. പത്തനംതിട്ടയിലെ കരുത്തുറ്റ സി.പി.എം നേതാവായിരുന്ന അദ്ദേഹം, വിഭാഗീയതയുടെ കാലത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്നയാളാണ്. എന്നാൽ, ശബരിമല യുവതി പ്രവേശന പ്രക്ഷോഭകാലത്ത് പിണറായിക്ക് അനഭിമതനായി. 42 വർഷം സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗമായും 32 വർഷം സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ച പത്മകുമാർ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോന്ന അദ്ദേഹം പാർട്ടിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു. ‘52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് ലഭിച്ചത് ചതി, വഞ്ചന, അവഹേളനം’ എന്നായിരുന്നു കുറിച്ചത്. പത്തനംതിട്ടയിൽനിന്ന് സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായി മന്ത്രി വീണ ‍ജോർജിനെ തെരഞ്ഞെടുത്തതായിരുന്നു പ്രകോപനം. ഇതിനുപിന്നാലെ പരസ്യ പ്രതികരണത്തിൽ തെറ്റുപറ്റിയെന്ന് വ്യക്തമാക്കി രംഗത്തത്തിയെങ്കിലും പാർട്ടി മുഖവിലക്കെടുത്തില്ല. ഇതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തെറിച്ചു.

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. ഡി.വൈ.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായ അദ്ദേഹം 25ാം വയസിൽ പാർട്ടി എരിയ സെക്രട്ടറിയായി.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെ, 1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽനിന്ന് മത്സരിച്ച് ജയിച്ചു. എന്നാൽ, 96ൽ അടൂർ പ്രകാശിനോട് തോറ്റു. പിന്നീട് ആറന്മുളയിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെ 2017 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി.

പത്തനംതിട്ട സി.പി.എം ജില്ല സെക്രട്ടേറിയേറ്റംഗവും സഹകരണ ഗ്യാരന്‍റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരിക്കെയാണ് ബോർഡിലേക്ക് സി.പി.എം നേതൃത്വം നിയോഗിക്കുന്നത്. ശബരിമല യുവതി പ്രവേശന പ്രക്ഷോഭകാലത്ത് സർക്കാർ നിലപാടുകൾക്ക് എതിരാണെന്ന തരത്തിൽ ചില പ്രതികരണങ്ങൾ പത്മകുമാർ നടത്തിയിരുന്നു.

‘ആരെത്തിർത്താലും ശബരിമലയിലെ ആചാരങ്ങൾ തെറ്റില്ല’ എന്ന യുവമോർച്ച നേതാവിന്‍റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തതും തന്‍റെ വീട്ടിലെ സ്ത്രീകൾ ആരും ശബരിമലക്ക് പോകില്ലെന്ന പ്രസ്താവനയും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. അടുത്തിടെ ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിനിടെ മറ്റൊരു അംഗവുമായി കയ്യാങ്കളിയുണ്ടായതും വലിയ വാർത്തയായിരുന്നു. നിലവിൽ ജില്ല കമ്മിറ്റി അംഗമാണ്.

ചെ​​മ്പെ​ന്ന്​ വാ​ദം, പി​ന്നീ​ട്​ തി​രു​ത്ത​ൽ, ഒ​ടു​വി​ൽ കു​ടു​ങ്ങി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ആ​ദ്യം പ്ര​തി​രോ​ധം തീ​ർ​ത്ത എ.​പ​ത്​​മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ്​ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞ​തോ​ടെ. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ പോ​റ്റി സ്വ​ർ​ണ​പ്പാ​ളി ക​ട​ത്തി​യെ​ന്ന്​ സം​ശ​യം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ അ​ത്​ ചെ​മ്പ്​ പാ​ളി​യെ​ന്ന വാ​ദ​ത്തി​ലാ​യി​രു​ന്നു പ​ത്​​മ​കു​മാ​ർ. താ​ന്‍ പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത സ​മ​യ​ത്ത് സ്വ​ര്‍ണം ന​ഷ്ട​പ്പെ​ട്ട്​ ചെ​മ്പ്​ തെ​ളി​ഞ്ഞ​താ​ണെ​ന്നാ​യി​രു​ന്നു​വാ​ദം. ചെ​മ്പി​നെ ചെ​മ്പെ​ന്ന​ല്ലാ​തെ എ​ന്ത്​ പ​റ​യു​മെ​ന്ന നി​ല​പാ​ടും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ,1998-99 കാ​ല​ത്ത്​ ശ​ബ​രി​മ​ല ​ശ്രീ​കോ​വി​ൽ സ്വ​ർ​ണം പൂ​ശി​യ മ​ദ്യ ബി​സി​ന​സു​കാ​ര​ൻ വി​ജ​യ് മ​ല്യ​യെ സം​ശ​യ​ത്തി​ലാ​ക്കാ​നും നീ​ക്കം ന​ട​ത്തി. മ​ല്യ ഏ​ൽ​പ്പി​ച്ച ജോ​ലി ചെ​യ്ത​വ​രെ​യും ചെ​യ്യി​പ്പി​ച്ച​വ​രെ​യും കു​റി​ച്ച്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ത്​​മ​കു​മാ​റി​ന്‍റെ ആ​വ​ശ്യം. മ​റ്റ്​ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കെ​തി​രെ​യും ആ​രോ​പ​ണം ഉ​യ​ർ​ത്തി. പ്ര​മു​ഖ കോ​ണ്‍ട്രാ​ക്ട​റാ​യി​രു​ന്ന ആ​റ​ന്മു​ള കീ​ച്ചം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ അ​ച്യു​ത​ന്‍ നാ​യ​രു​ടെ മ​ക​നാ​യ പ​ത്​​മ​കു​മാ​റി​ന്​ ശ​ബ​രി​മ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ കൊ​പ്ര കോ​ൺ​ട്രാ​ക്​​ട​ർ കൂ​ടി​യാ​യി​രു​ന്ന പി​താ​വി​നൊ​പ്പം ചെ​റു​പ്പം മു​ത​ൽ മ​ല ക​യ​റി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്​ ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ചെ​മ്പ്​ പാ​ളി​യെ​ന്ന്​ ആ​വ​ർ​ത്തി​ച്ച​ത്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലും സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു.

യു​വ​തി പ്ര​വേ​ശ​ന പ്ര​ക്ഷോ​ഭ​കാ​ല​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ​ഇ​ട​യു​ന്ന​ത്​​ വ​രെ ശ​ബ​രി​മ​ല​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം പ​ത്​​മ​കു​മാ​റി​നാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ദേ​വ​സ്വം മ​ന്ത്രി​യെ മ​റി​ക​ട​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം ഇ​ട​പെ​ട്ടു. ഉ​​ദ്യോ​ഗ​സ്ഥ​രി​ലും പി​ടി​മു​റു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​ത്​​മ​കു​മാ​റി​ന്‍റെ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യെ അ​ട​ക്കം പ്ര​ത്യേ​ക അ​​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി പ​ത്മ​കു​മാ​റി​ന് ര​ണ്ടു​ത​വ​ണ അ​​​​​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു. ആ​ദ്യം ആ​രോ​ഗ്യ​പ്ര​ശ്ന​വും പി​ന്നീ​ട്​ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ നേ​രി​ട്ടെ​ത്തി അ​റ​സ്റ്റ്​ ചെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കി​യ​തോ​ടെ​യാ​ണ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഹാ​ജ​രാ​യ​ത്.

കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ മു​രാ​രി ബാ​ബു മു​ത​ല്‍ എ​ന്‍. വാ​സു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രെ മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ൻ.​വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ ക​ട്ടി​ള​യി​ലെ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്റെ അ​റി​വോ​ടെ​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. പ​ത്മ​കു​മാ​റി​ന്റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളും പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, ശ​ബ​രി​മ​ല​യി​ലെ യോ​ഗ​ദ​ണ്ഡും രു​ദ്രാ​ക്ഷ​മാ​ല​യും സ്വ​ർ​ണം പൂ​ശി ന​ൽ​കി​യ​ത്​ പ​ത്മ​കു​മാ​റി​ന്റെ മ​ക​നാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തും വി​വാ​ദ​മാ​യി​രു​ന്നു

Tags:    
News Summary - Arrested while standing alone at a party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.