Posted On
date_range Updated On
date_range പി.കെ. ഫിറോസിന്‍റെ അറസ്റ്റ്: ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും ഇന്ന് പ്രതിഷേധം
കോഴിക്കോട്: സേവ് കേരള മാർച്ച് അക്രമത്തിന്‍റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്താൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു. ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുപ്പതോളം പ്രവർത്തകർ റിമാൻഡിൽ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പിണറായി സർക്കാർ ഇവരുടെ പേരിൽ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.