അരൂർ റെയിൽവേ സ്റ്റേഷൻ നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ

അരൂർ : തീ​ര​ദേ​ശ റെ​യി​ൽ​വേ​യി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യി ഉ​യ​രേ​ണ്ട അ​രൂ​ർ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​നയിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തീരദേശ റെയിൽവേ എത്തിയിട്ട് മൂന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മാ​ത്ര​മാ​ണ്​ അരൂർ സ്റ്റേഷനിൽ നിർത്തുന്നത്. ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയ അരൂർ സ്റ്റേഷൻ യാത്രക്കാരുടെ കുറവ് മൂലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇപ്പോൾ രാ​വി​ലെ​യും വൈ​കി​ട്ടും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​റ​ണാ​കു​ള​ത്തേ​ക്കും ആ​ല​പ്പു​ഴ​യി​ലേ​ക്കു​മു​ള്ള നാ​ല്​ പാ​സ​ഞ്ച​ർ ട്രെയിനുകൾക്ക്​​ മാ​ത്ര​മാ​ണ്​ ഇ​വി​ടെ സ്റ്റോ​പ്പു​ള്ള​ത്.

ആലപ്പുഴയിൽ സർവീസ് അവസാനിക്കുന്ന ട്രെയിനുകൾക്കും, ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്കുമെങ്കിലും അരൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ അരൂർ സ്റ്റേഷൻ കൂടുതൽ സജീവമാകും. പാത ഇരട്ടിപ്പിന്റെ പ്രവൃത്തികൾ ആരംഭിക്കുന്ന വേളയിൽ ക്രോസിംഗ് സ്റ്റേഷനായി അരൂരിനെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾക്കിടയിലുള്ള കുമ്പളം പാലത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ട്രെയിനുകളെ ഇരു സ്റ്റേഷനുകളിലും പിടിച്ചിടുവാൻ സഹായകരമാകും. 1989ലാ​ണ് എ​റ​ണാ​കു​ളം-​കാ​യം​കു​ളം തീ​ര​ദേ​ശ റെ​യി​ൽ​പാ​ത നി​ല​വി​ൽ വ​ന്ന​ത്. റെ​യി​ൽ​വേ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി നീ​ങ്ങി​യ​പ്പോ​ൾ ബി ​ക്ലാ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്താ​നു​ള്ള ഭൂ​മി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​രൂ​രി​ൽ ഏ​റ്റെ​ടു​ത്തി​രു​ന്നു.

റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സും,ഹാ​ൾ​ട്ടി​ങ്​ സ്റ്റേ​ഷ​നും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും റെ​യി​ൽ​വേ​യു​ടെ ല​ക്ഷ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണ​വേ​ള​യി​ലു​ണ്ടാ​യ തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ​മൂ​ലം ഡി ​ക്ലാ​സ് സ്റ്റേ​ഷ​നാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ സ്റ്റേ​ഷ​നു​ക​ളി​ലെ വി​ക​സ​ന​ങ്ങ​ൾ​പോ​ലും അ​രൂ​രി​ൽ ഉ​ണ്ടാ​യി​ല്ല. വ്യ​വ​സാ​യ കേ​ന്ദ്രം, കെ​ൽ​ട്രോ​ൺ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം, പെ​രു​മ്പ​ളം,പാ​ണാ​വ​ള്ളി, കു​മ്പ​ള​ങ്ങി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് അ​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം എ​ന്നി​വ​യൊ​ന്നും റെ​യി​ൽ​വേ പ​രി​ഗ​ണി​ച്ചി​ല്ല.

ആ​ദാ​യ​ക​ര​മ​ല്ലാ​ത്ത ചെ​റു​കി​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ടി​ക്ക​റ്റ് വി​ത​ര​ണം ക​രാ​റു​കാ​ർ​ക്ക് കൈ​മാ​റു​ന്ന​തെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തും സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക്​ റെ​യി​ൽ​വേ​യു​ടെ ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തും​മൂ​ലം അ​രൂ​ർ സ്റ്റേ​ഷ​നി​ൽ വ​രു​മാ​നം തീ​രെ കു​റ​ഞ്ഞെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോഴെങ്കിലും ആലപ്പുഴയുടെ പ്രധാന വ്യവസായ കേന്ദ്രമായ അരൂരിലെ റെയിൽവേ സ്റ്റേഷൻ നിലനിർത്താനുള്ള ചർച്ച പോലും പ്രധാന രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നില്ലെന്ന് നാട്ടുകാർക്ക് വിമർശനമുണ്ട്.

Tags:    
News Summary - Aroor Railway Station is worried that it will be lost due to the neglect of the authorities.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.