അരിയിൽ ഷൂക്കൂർ വധക്കേസ്: കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടുവെന്ന ആരോപണം അസംബന്ധം -പി.എം.എ സലാം

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന് അനുകൂലമായി പി.കെ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടുവെന്ന ആരോപണം അസംബന്ധമാണെന്ന് പി.എം.എ സലാം. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട്​ ​പോകും. ആരോപണം ഗൗരവതരമാണെന്ന് കെ.സുധാകരന്റെ പരാമർശം യു.ഡി.എഫിൽ ഉന്നയിക്കും. ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണത്തിന് പിന്നിൽ ആരാണെന്നുള്ളത് വെളിച്ചത്ത് കൊണ്ടുവരുമെന്നും സലാം പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ആണ് ആരോപിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പോലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ.

കേസിൽ പി. ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്.ഗൂഢാലോചനാക്കുറ്റം, കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മർദത്തിന്റെ ഭാഗമാണെന്നും ടി.പി ഹരീന്ദ്രൻ ആരോപിച്ചു.

Tags:    
News Summary - Ariyil Shukur murder case: Allegation of Kunalikutty's involvement is absurd - PMA Salaam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.