തൊടുപുഴ: അരിക്കൊമ്പൻ വിഷയത്തിൽ പ്രശ്ന പരിഹാരം നിർദേശിക്കാൻ ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി തിങ്കളാഴ്ച ജില്ലയിലെത്തും. ചിന്നക്കനാലും 301 കോളനിയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സംഘം സന്ദർശിക്കും. ഏതെല്ലാം മാർഗങ്ങളിലൂടെ കാട്ടാനയുടെ ശല്യം പരിഹരിക്കാൻ കഴിയുമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാനാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം.
ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ ടൈഗർ പ്രോജക്ട് കോട്ടയം എച്ച്. പ്രമോദ്, ചീഫ് വെറ്ററിനേറിയനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ഡോ. എൻ.വി.കെ. അഷ്റഫ് എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ.
ഹൈകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് സിങ്കുകണ്ടം, 301 കോളനിവാസികൾ സിങ്കുകണ്ടത്ത് വെള്ളിയാഴ്ച ആരംഭിച്ച രാപ്പകൽ സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.