Posted On
date_range Updated On
date_range അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ
കുമളി: അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിലെത്തിയതായി വിവരം. കേരള തമിഴ്നാട് വനംവകുപ്പുകൾ ആനയെ നിരീക്ഷിച്ച് വരികയാണ്. കുങ്കിയാനകളും മയക്കുവെടി വെക്കാനുള്ള വിദഗ്ധരും സ്ഥലത്ത് തുടരുകയാണ്.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം തേനി ജില്ലയിലെ കമ്പത്ത് ജനവാസ മേഖലയിലിറങ്ങി അധികൃതരെയും നാട്ടുകാരെയും വിറപ്പിച്ച അരിക്കൊമ്പൻ ഒടുവിൽ കാടിനുള്ളിലേക്ക് മടങ്ങിയിരുന്നു. കമ്പത്തെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ ടൗണിനുള്ളിൽ ഭീതിപരത്തി ചുറ്റിക്കറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.