Posted On
date_range Updated On
date_range വാട്സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം; ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച യുവാവിന്‍റെ മൃതദേഹം നദിയിൽ
ആറ്റിങ്ങൽ: ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച ശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം വാമനപുരം നദിയിൽ കണ്ടെത്തി. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ നിവാസിൽ ശരത് ബാബുവാണ് (30) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെ ചൂണ്ടയിടാനെത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്.
ആറ്റിങ്ങൽ പൊലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കിരൺ കൊല്ലമ്പുഴ കടവിലിറങ്ങി മൃതദേഹം കരക്കെത്തിച്ചു. ശരത് ബാബുവിന്റെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് വാട്സ്ആപ് സ്റ്റാറ്റസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യ രശ്മിയെ കുത്തിപ്പരിക്കേൽപിച്ചത്. ശേഷം ശരത് ബാബു ഓടി രക്ഷപ്പെടുകയായിരുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ആറ്റിങ്ങൽ പൊലീസ് മേൽ നടപടി സീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.