തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ച മകന്‍റെ നില ഗുരുതരം. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവ് വിജയൻ നായരാണ് വിനീതിനെ ആക്രമിച്ചത്. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെയും സമാന രീതിയിൽ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് വെട്ടിപരിക്കേൽപ്പിക്കുന്നതിലേക്ക് തിരിച്ചത്.
വഴക്കിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.