അരീക്കോട്: ഉറവവറ്റാത്ത ഗാഢസ്നേഹത്തിെൻറ കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് നാസറും മിനിയും. കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ സ്വദേശി കൊളക്കാടൻ നാസറും ഇദ്ദേഹം വളർത്തുന്ന മിനി എന്ന ആനയുമാണ് കഥാപാത്രങ്ങൾ. ഒരു വളർത്തുമൃഗവും അതിെൻറ ഉടമസ്ഥനും തമ്മിൽ ഇത്രമേൽ ഹൃദയബന്ധം വളരുമോ എന്ന് ആരെയും അതിശയിപ്പിക്കും.
തെൻറ മൂന്ന് മക്കളായ ചിഞ്ചു ഷമീന, ജിബ്നാസ്, അജ്നാസ് എന്നിവരേക്കാൾ തെൻറ സ്നേഹഭാജനം മിനിതന്നെയാണെന്ന് ഇവരുടെ മുന്നിൽവെച്ച് തന്നെ ആണയിടാൻ നാസർ മടിക്കുന്നില്ല.
1991ൽ കുടകിൽനിന്നാണ് നാസറിെൻറ ജ്യേഷ്ഠൻ ബാപ്പുട്ടി മിനിയെ കൊണ്ടുവരുന്നത്. അന്നേ മിനിയുടെ ഇഷ്ടക്കാരൻ നാസറാണ്. ഇവർ തമ്മിലുള്ള ബന്ധം കണ്ട് ബാപ്പുട്ടി മിനിയെ നാസറിന് നൽകി.
അഞ്ച് ആനകളാണ് ഇവരുടെ കുടുംബത്തിലുള്ളത്. ഗണപതി, വിഷ്ണു, വിജയൻ, കുട്ടികൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. ആരെങ്കിലും തമാശക്കുപോലും നാസറിനോട് ശബ്ദമുയർത്തിയാൽ മിനി അസ്വസ്ഥയാവും. ഇയ്യോബിെൻറ പുസ്തകമടക്കമുള്ള ചില സിനിമകളിലും മിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാർഷിക, വിനോദ, മതസൗഹാർദ, കാളപൂട്ട് കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് നാസർ. അനിയൻ സുബൈറിെൻറ മകൻ ജിത്തുവും നാസറിെൻറ പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.