കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ പ്രതികരണവുമായി ആർച് ബിഷപ്പ് സുസൈപാക്യം. തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരമാണ്. ഇത്തരം സംഭവങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ട് എങ്കിൽ അതിനു മറുപടി പറയാൻ സഭ ബാധ്യസ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ട് എങ്കിൽ ന്യായീകരിക്കില്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും തിരുത്തൽ നടപടിയും ശിക്ഷ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും സുസൈപാക്യം വ്യക്തമാക്കി. ആരാണ് കുറ്റകാർ എന്ന് ഇപ്പോൾ പറയാൻ ആകില്ല. ഇതിലൂടെ സഭയെ താറടിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അംഗീകരിക്കാൻ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.